Tuesday, February 10, 2015

സ്ത്രീയും പുരുഷനും സൃഷ്ടിഘടനയിൽ തന്നെ പ്രകടമായ വ്യത്യാസമുളളവരാണ്.



സ്ത്രീയും പുരുഷനും സൃഷ്ടിഘടനയിൽ  തന്നെ പ്രകടമായ വ്യത്യാസമുളളവരാണ്.
അതിനാൽ  തന്നെ സ്ത്രീക്ക് സ്ത്രീയുടേതും പുരുഷന്  പുരുഷന്റെതുമായ  പ്രത്യേകതകളും കഴിവുകളും ഉണ്ട്.സ്ത്രീക്ക് കഴിയാത്തത്
പുരുഷനും പുരുഷന് കഴിയാത്തത് സ്ത്രീക്കുമാകും.അതിനാൽ  തന്നെ ഒരാൾ  വലുതും മറ്റൊരാൾ  ചെറുതുമായി കണക്കാക്കേണ്ടതില്ല.
സ്ത്രീ പുരുഷൻ എന്നിങ്ങനെ വിവേചിച്ചു കാണുന്നതിനു പകരം ഒരു വ്യക്തിയെന്ന നിലയിൽ  പരിഗണിക്കുകയാണ് വേണ്ടത്.
എന്നാൽ  സ്ത്രീ അമ്മ കൂടിയാണ് എന്ന വാസ്തവം നാം മറക്കാൻ  പാടുളളതല്ല.
 തന്റെ കുഞ്ഞിനെ പത്തുമാസക്കാലം ഉദരത്തിൽ  ചുമക്കുകയും അവനെ ലോകം കാണിക്കാൻ ത്യാഗം സഹിക്കുന്നവളുമാണ് സ്ത്രീ.
അവൾ  ദൈവതുല്യയാണ്. ആ പരിഗണന അവൾക്ക്‌ കൊടുക്കാനും അവളെ സംരക്ഷിക്കാനുമുളള ബാധ്യത തനിക്കുണ്ടെന്ന് ഓരോ പുരുഷനും ഓർത്താൽ നന്ന്.
                                                                     
Author   Athira Sivan M

                                     


























0 comments:

Post a Comment