അവളും അവനും ഒന്നെന്നു പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങളിൽ പോലും പൊതുവായി
എന്തെങ്കിലും പറയണമെങ്കിൽ അത് അവന്റെ മാത്രമായി തീരുന്നു ..
അവനും അവളും വളര്ന്നു തുടങ്ങുന്നത് ഒരു പോലെ ആണെങ്കിലും പതിയെ പതിയെ അവൻ
ചെയ്യാവുന്നതും അവള്ക്ക് നിഷിദ്ധമായിട്ടുള്ളതുമായ കാര്യങ്ങളായി പലതും
മാറുന്നു.
ഒരു പെണ്കുട്ടി സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് നീങ്ങുകയാണെങ്കിൽ
പിന്നെ അവളുടെ മുതുകിലെഴുതുന്ന മുദ്ര തന്റേടി എന്നാണ് കായികപരമായ
ശക്തിയാണ് പണ്ട് ആണ് കുട്ടികളുടെ കരുത്തായി വ്യാ
ഖ്യാനിക്കപ്പെട്ടിരുന്നത് .എന്നാൽ ഇന്ന് പുരുഷനെ വെല്ലുന്നതിനപ്പുറമുള്ള
മേഖലകളിലേക്ക് സ്ത്രീ സാന്നിധ്യം കടന്നെത്തുണ്ട് . ബൌധിക മേഖല
പരിശോധിക്കുകയാണെങ്കിൽ പോലും ഭാരത്തിൽ തന്നെ ടെസ്സി തോമസ് വളര്മതി
തുടങ്ങിയ വനിതകൾ തന്നെ ഉത്തമ ഉദാഹരണം. ..
മയക്കുമരുന്നിനെക്കാൾ സിരയിൽ അള്ളിപ്പിടിച് പടരുന്ന മതമെന്ന വൃണം പോലും
സ്ത്രീകളെ അടിച്ചമർത്താൻ വേണ്ടി മാത്രമാണ് നിയമങ്ങൾ
ഉണ്ടാക്കിയിരിക്കുന്നത് എന്ന് തോന്നി പോകും. അവൾക്കു മുന്നിൽ
കൊട്ടിയടച്ച ആരാധനാലയങ്ങളുടെ കവാടങ്ങളിലൂടെ അവനു ഏത് രാത്രിയിലും കടന്നു
ചെല്ലാം.' അവൾ' എന്ത് എങ്ങനെ ധരിക്കണമെന്ന് നിയമമുണ്ടാകിയ മതങ്ങൾ എന്ത്
കൊണ്ട് 'അവനെ' പറ്റി മൌനം പാലിക്കുന്നു. സ്ത്രീകൾ അധികാരത്തിൽ
എത്തുന്നതിനെ വിമർശിക്കുന്ന മത സംഹിതകൾ തികച്ചും പുരുഷ മേല്ക്കൊയ്മയെ
ഊട്ടി ഉറപ്പിക്കുകയാണെന്നു പറയാതിരിക്കാൻ വയ്യ. മനുഷ്യ മനസാക്ഷിയെ
ഞെട്ടിച്ച ഡൽഹി പീഡനം നടന്നപ്പോൾ ഉണ്ടായ രസകരമായ അഭിപ്രായം ഓർക്കട്ടെ.പെണ്കുട്ടി സഹോദരാ എന്ന് വിളിച്ച്കരയണമായിരുന്നുവത്രേ . ഇതിൽ പരം നാണം
കെട്ട എന്ത് പരാമർശമാണ് സ്ത്രീകൾക്കെതിരെ നടത്താനുള്ളത്.
രസകരമായ മറ്റൊരു വസ്തുത സ്ത്രീകളുടെ സ്വാതന്ത്രം തഴയുന്നത് സ്ത്രീകൾ
തന്നെ ആണ് എന്നതാണ്. ഒരു പെണ്കുട്ടി ശബ്ദമുയര്തിയാൽ ആദ്യം മോശമായി
പ്രതികരിക്കുന്നത് സ്ത്രീ തന്നെ ആണ്.” അവളുടെ ധൈര്യം കണ്ടില്ലേ വളർത്തുദോഷം. !!!”അമ്മ അല്ലെങ്കിൽ പെണ് സമൂഹം തന്നെയാണ് ആണിന് വഴങ്ങേണ്ടാവളാ എന്ന
പഠിപ്പിക്കുന്നതും അതിനെ ഊട്ടി ഉറപ്പ്പിക്കും വിധം പലപ്പോഴായി തെറ്റ്
തിരുത്തി ഉരുവിട്ട് തല്ലിപ്പഴുപ്പിച് ആവർത്തിച്ചു ശരിയാക്കുന്നത് .
രണ്ടു പേരുടെയും നിലനിപ്പിനു രണ്ടു കൂട്ടരും കൂടിയെ തീരു എന്നുള്ളപ്പോൾ
ഒരു വേർതിരിവ് എന്തിനാണ്. പരസ്പരാശ്രയം ഒരു കഴിവ് കേടല്ല . ആണായാലും
പെണ്ണായാലും രണ്ട്പേർക്കും അവരുടെതായ പരിമിതികളും പ്രത്യേകതകളും
രുചികളും ഉണ്ട്. അത് ഓരോ തരത്തിൽ ഓരോതോര്ക്ക് നില നിൽക്കുമ്പോൾ ചിലതിനെ
മാത്രം കഴിവ് കേടായി കണ്ട് ഒരു വിഭാഗത്തെ അടിച്ചമർത്തുന്ന പ്രവണതയോട്
യോജിക്കാനാകില്ല . തുല്യത എന്നാ ആശയം തന്നെയാണ് എന്നും
അന്ഗീകരിക്കപ്പെടെണ്ടത്
Author: Aswathy A
http://aswathy1994.blogspot.in
0 comments:
Post a Comment